കയ്പ്പവിത്ത്‌

പൗരാണികമായതെന്തോ
കൊത്തിവെച്ച രൂപം
കണ്ടിട്ടാവാം നിന്നെകുത്തിയിട്ടത്‌,
ഒരു സംസ്കൃതി മുളപൊട്ടുമെന്നും
സ്വപ്നം കണ്ടിരിക്കാം...

അതുകൊണ്ടാണെല്ലോ
പന്തലിട്ട്‌ കാത്തിരുന്നത്‌...

എന്നിട്ടും നീ
കയ്പ്പ്‌ കൊണ്ട്‌ കായ്ച്ചു
ഒന്ന് തലോടാൻ പോലുമാവാതെ.

No comments

No comments :

Post a Comment